Friday, July 24, 2009

അധ്യാപക സഹായിയിലെ തെറ്റുകള്‍ തിരുത്തണം


സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമിതികള്‍ തയ്യാറാക്കിയ അധ്യാപക സഹായിയില്‍ വന്ന തെറ്റുകള്‍ അതീവ ഗുരുതരമാണെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എം.എസ്.എം ജില്ലാ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. മന:പൂര്‍വ്വമുള്ള ഇത്തരം ശ്രമങ്ങളുടെ ഉറവിടം കണ്ടെത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. എം.എസ്.എം സംസ്ഥാന സെക്രട്ടറി ടി.കെ. ഫവാസിന്റെ അധ്യക്ഷതയില്‍ കെ.എന്‍.എം ജില്ലാ പ്രസിഡണ്ട് പ്രൊഫ. പി. അബ്ദുല്ല കൌണ്‍സില്‍ ഉദാഘാടനം ചെയ്തു. കാംപസുകളില്‍ വര്‍ദ്ധിച്ചുവരുന്ന അധാര്‍മ്മിക പ്രവര്‍ണതകള്‍ക്കെതിരെയുള്ള പ്രബോധനം ശക്തമാക്കണമെന്നും കൌണ്‍സില്‍ ആഹ്വാനം ചെയ്തു. എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ഡോ. കെ. ഷഹദാദ്, കെ.എന്‍.എം ജില്ലാ സെക്രട്ടറി സി.പി. സാജിദ്, ജമാല്‍ മദനി കൊല്ലം, നസീര്‍ മൌലവി പൊരുമ്പാവൂര്‍ സി.പി. അബ്ദുല്ല തുടങ്ങിവര്‍ സംസാരിച്ചു